ചില ന്യൂജനറേഷന് കിച്ചനുകള്‍ ഇവയാണ്
1.മാംഗോ സുന്ദരി
മഞ്ഞയും വെള്ളയും ചേര്‍ന്ന മാംഗോതീംഡ് കിച്ചണ്‍ . അലൂമിനിയം ആണ് ഇതിന്റെ പ്രൊഫൈല്‍സ്. വുഡ് അല്ലാത്ത മെറ്റീരിയല്‍സാണ് കിച്ചനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പ്ലൈവുഡും മറ്റും ഉപയോഗിച്ചിട്ടില്ലെന്ന് അര്‍ഥം. മള്‍ട്ടിവുഡാണ് വശങ്ങളില് ഉപയോഗിച്ചിരിക്കുന്നത്. കൗണ്ടര്‍ ടോപ്പ് സിന്തറ്റിക് മാര്‍ബിളാണ്.
2.മള്‍ട്ടിപര്‍പ്പസ് കിച്ചണ്‍!
സാധാരണ അടുക്കളയില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു മള്‍ട്ടിപര്‍പ്പസ് കിച്ചണാണ്. അതായത് ടെലിവിഷനില്‍ പരിപാടികള്‍ കണ്ടും ഇടയ്ക്ക് സോഫയിലിരുന്ന് വിശ്രമിച്ചും അതിഥികള്‍ വന്നാല്‍ ഡ്രോയിങ് റൂമിലിരുത്തി മുഷിപ്പിക്കാതെ കിച്ചണിന് അടുത്തു തന്നെ ഇരുത്തി സംസാരിച്ചുമെല്ലാം ഭക്ഷണം തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതിന്റെ ടോപ്പ് കൊറിയന്‍ ടോപ്പാണ്. മറൈന്‍ പ്ലൈവുഡ്, മള്‍ട്ടിവുഡ്, കളേഡ് ഗ്ലാസ്സ് ഇവയാണ് ഇതിന്റെ ഫിനിഷിന് ഉപയോഗിച്ചിരിക്കുന്നത്.കിച്ചണിന്റെ ഒരു ഭാഗം ഹോബവുഡും ബ്രേക്ക് ഫാസറ്റ് ഏരിയ കൊറിയന്‍ ടോപ്പിലും ചെയ്തിട്ടുണ്ട്. എക്സ്പോസ്ഡ് ഭാഗങ്ങളെല്ലാം ഗ്ലാസ്സിലാണ് ചെയ്തിരിക്കുന്നത്. ഉണ്ടാക്കാനും കഴിക്കാനും ഈ ഭാഗം ഉപയോഗിക്കാം. അതുപോലെ ടി.വി. കാണാനും സോഫയിലിരിക്കാനുമൊക്കെയായി കിച്ചണോട് ചേര്‍ന്ന് നേരത്തെ പറഞ്ഞ ഒരു സിറ്റിംഗ് സ്പേസും ഉണ്ട്.
3.എലഗന്റ് കിച്ചണ്‍
ഫ്രിഡ്ജിനും ഓവനും ഷോകേസിനുമെല്ലാം നേരത്തെ പറഞ്ഞുവച്ച പോലെ യോജിച്ച ഇടങ്ങള്‍. എല്ലാ ഭാഗങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ലളിതമായ പാചകത്തിനു ശേഷം അത് കഴിക്കാന്‍ പറ്റിയ അന്തരീക്ഷവും കിച്ചണില്‍ തന്നെയുണ്ട് എന്നുളളതാണ് ഈ കിച്ചണിന്റെ പ്രത്യേകത.
ഈ കിച്ചണിന്റെ കൗണ്ടര്‍ ടോപ്പ് ആര്‍ട്ടിഫിഷ്യല്‍ ഗ്രനേറ്റ് ആണ്. ക്ലാഡിങ് വൈറ്റ് ടൈലാണ്. കിച്ചണില്‍ ഒരു പാന്‍ട്രി ടേബിള്‍ സെറ്റ് ചെയ്തിട്ടുണ്ട്. മറൈന്‍ പ്ലൈവുഡില്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഡൈനിങ് ടേബിളിനെ ആശ്രയിക്കാതെ അടുക്കളയില്‍ തന്നെ ആഹാരം കഴിക്കാം എന്നതാണ് ഇതിന്റെ സൗകര്യം. മൈക്ക ഫിനിഷാണ് നൽകിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക