വിഡ്ഡന്‍ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ സൗത്താഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്, ഓസ്ട്രേലിയന്‍ വുമണ്‍സ് ടീം ഓള് റൗണ്ടര്‍ എലിസ് പെറി എന്നിവരാണ് മറ്റു നാല് താരങ്ങള്‍.
31 ക്കാരനായ കോഹ്ലി ഈ ദശകത്തില്‍ മറ്റ് ബാറ്റ്സ്മാന്മാരേക്കാള് 5775 റണ്‍സും 22 അന്താരാഷ്ട്ര സെഞ്ചുറിയും അധികമായി നേടിയിട്ടുണ്ട്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50 ന് മുകളില്‍ ശരാശരിയുള്ള ഒരേയൊരു ബാറ്റ്സ്മാന് കൂടിയായ കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക