റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ റിയല്‍മി എക്സ് 50 5ജി ജനുവരി ഏഴിന് പുറത്തിറക്കും. ചൈനീസ് സോഷ്യല്‍മീഡിയാ വെബ്സൈറ്റായ വീബോയിലൂടെയാണ് റിയല്‍മി ഇക്കാര്യം അറിയിച്ചത്. ചൈനയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുക.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് റിയല്‍ എക്സ് 50ജിയുടെ പ്രത്യേകത. ഡിസംബറില്‍ നടന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ടെക് സമ്മിറ്റിലാണ് കമ്പനി പുതിയ പ്രൊസസര്‍ ആദ്യമായി അവതരിപ്പിച്ചത്.
ഈ പ്രൊസസറില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്സ് 50 5ജി. എച്ച്ഡിആര്‍10 4 കെ വീഡിയോ റെക്കോര്‍ഡിങ്, 192 എംപി ക്യാമറ സെന്‍സര്‍ എന്നിവയാണ് പ്രൊസസറിന്റെ പ്രധാന സവിശേഷതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക