യൂറോപ്പിലെ പ്രധാന ക്ലബുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് എ സി മിലാനുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്സനല്‍, ഇന്റര്‍ മിലാന്, എ സി മിലാന്, പിഎസ്ജി എന്നീ ടീമുകള്‍ക്കെല്ലാം കളിച്ചു താരം 2018ല്‍ അമേരിക്കന്‍ ക്ലബായ ലാ ഗ്യാലക്സിയിലേക്ക് കൂടുമാറിയിരുന്നു.
എന്നാൽ താരം മുന്‍ ക്ലബ്ബായ എ സി മിലാനിലേക്ക് തിരിച്ചുവരികയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ജനുവരിയില്‍ താരം മിലാന്റെ ജേഴ്സിയിലുണ്ടാവും. ഒരു വര്‍ഷത്തേക്കായിരിക്കും ഇബ്ര മിലാന് ജേഴ്സി അണിയുക. നേരത്തെ മിലാനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര ലീഗ് കിരീടവും നേടിയിട്ടുണ്ട്. മിലാനു വേണ്ടി 85 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. മുന്‍ സ്വീഡിഷ് താരത്തിന്റെ വരവ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ആരാധകരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക