പുരുഷന്മാർ കൂൺ കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് പഠനം. പുരുഷന്മാരില് കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ കൂൺ സഹായിക്കുന്നതായാണ് ജപ്പാനിലെ ടോഹോകു യൂണിവേഴിസിറ്റി സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെൽത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 40നും 79നും ഇടയില്‍ പ്രായമുളള 36,499 പുരുഷന്മാരിലാണ് ഗവേഷകർ പഠനം നടത്തിയത്.
കൂൺ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം കുറഞ്ഞതായി കണ്ടെത്തി. ആഴ്ചയിൽ മൂന്നോ അതിലധികമോ തവൺ അകൂൺ കഴിച്ചവരിൽ ഇത് 17 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ.
അതുമാത്രമല്ല, കൂണിൽ അടങ്ങിയിരിക്കുന്ന സെലേനിയം ശരീരത്തിലെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി അസ്ഥികളുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക