ഡൽഹി: ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത അഭിനേതാവ് അമിതാഭ് ബച്ചൻ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം പ്രസിഡന്റ് രാം നാഥ് കോവിന്ദ് അമിതാഭ് ബച്ചന് സമ്മാനിച്ചു.
സുവര്‍ണ കമലവും 10 ലക്ഷം രൂപയുമാണ് പുരസ്കാരം. ചടങ്ങില്‍ ഭാര്യ ജയ ബച്ചനും മകന് അഭിഷേക് ബച്ചനും എത്തി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് ഒഴിവാക്കിയ താരം രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുകയായിരുന്നു.
ഇത്രയും വര്‍ഷം സിനിമയിൽ പ്രവർത്തിച്ച തന്നെ വീട്ടില്‍ ഇരുത്താനുള്ള സൂചനയാണോ ഇതെന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അലട്ടിയ സംശയമെന്ന് പുരസ്കാരം ഏറ്റു വാങ്ങിയ ശേഷം താരം സദസ്സിനോട് പങ്കു വച്ചത്.
സദസ്സില്‍ ഉയര്‍ന്ന ചിരിയിലും നിറഞ്ഞ കൈയ്യടികള്‍ക്കുമിടയില്‍ തനിക്ക് ഇനിയും കുറച്ച് ജോലികള്‍ പൂർത്തിയാക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്താണ് താരം വേദി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക