ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. ട്വിറ്ററിലൂടെയാണ് ഇന്ത്യ സപ്പോര്‍ട്ട് സി.എ.എ എന്ന ഹാഷ്ടാഗോടെ പ്രചരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
മോദി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ,
ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നു. കാരണം പീഡിപ്പിക്കപ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്ന നിയമമാണിത്. എന്നാല്‍ ആരുടെയും പൗരത്വം എടുത്തുമാറ്റുന്നില്ല. ഈ സന്ദേശം ഹാഷ്ടാഗോടെ പ്രചരിപ്പിക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
നമോ ആപ്പിലൂടെ ഇത് സന്ദേശമായും ഗ്രാഫിക്സ് ആയും വിഡിയോയായും ലഭിക്കും. അവ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കണമെന്നും മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക