പുതുവത്സരത്തിലും റെക്കോഡിട്ട് മലയാളി. പുതുവര്‍ഷ തലേന്ന് മദ്യം കുടിച്ചാണ് മലയാളി റെക്കോര്‍ഡിട്ടത്. ബെവ്കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റു പോയത്്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വില്‍പ്പനയില്‍ ഉണ്ടായത്.
പുതുവത്സര ദിന തലേന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയിലാണ്. ഇവിടെ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷത്തില്‍ പുതുവത്സര തലേന്ന് 63 കോടിയായിരുന്നു വില്‍പ്പന.
ക്രിസ്മസ്- പുതുവത്സരം ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ടായാതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 522 കോടിയാണ് ഈ കാലയളവിലെ ഈ വര്‍ഷത്തെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക