പൗരത്വ ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച മുഴക്കിയ കെ. മുരളീധരനെരിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രംഗത്ത്. കെ.മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രന് പറഞ്ഞു. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി- സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണര്‍ സ്ഥാനം സ്വയം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നാണ് കെ.മുരളീധരന് എം.പി പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പിയുടെ ഏജന്റാണെന്നും കെ.മുരളീധരന് വിമര്‍ശിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ ദേശരക്ഷാ ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരെയുള്ള മുരളീധരന്റെ പരാമര്‍ശം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.
നേരത്തെ പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. നിയമസഭയുടെ പ്രമേയത്തിന് നിയമസാധുത ഇല്ലെന്ന് കാട്ടിയാണ് ഗവര്‍ണര്‍ പ്രമേയം തള്ളിയത്. കേരളത്തിന്റെ അധികാരപരിധിയില്‍ അല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/KSurendranOfficial/posts/2719375688147050?__xts__%5B0%5D=68.ARDN05tjxyIOVHjWnZGwgI_a5JiPhkUUkcJAyKXqKpDeO18y3nVbUDovoCuzqJOuenBeZujf6EGC3TpLC-uflxrJe1j2ZsYpCq0MXC8O3gLUSUEvjwg7kvdjlkXEq67YU7emTzh9ymeLEoK2cT3fqRxj44apc8dhXkatX_aHi_2U-M98p2VcpUockkXqI8EsrfbO5_DH3pjCVO-V8DnEmfpIdgjhBPmaJaN3xX1uPei9pnnwqWZK8jiY1zEvBYY8ZA-RWjzI-HNALU6jGX6JwwnubsNFCqlCCvoDUvGnzPXgRiu9rzccxA-FAKbA2u-scabKIuuFup-t3p8EqL166A&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക