എ ല്ലാ കുട്ടികള്‍ക്കും ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിനുള്ള അവകാശമുണ്ട്. ഇതിനായി അസുഖങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അവലംബിക്കണം. കുഞ്ഞിന്റെ ബുദ്ധിവികാസം നിര്‍ണയിക്കുന്നതില്‍ ഗര്ഭാവസ്ഥയിലെയും ശൈശവത്തിലെയും ആരോഗ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
പശുവിന്പാല്
കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം. നേരത്തേ നല്കുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാലില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന മാംസ്യത്തോട്(Protein) അലര്‍ജി വരാന്‍ സാധ്യതയുണ്ട്.
കട്ടിയാഹാരം നല്കുമ്ബോള്
കുഞ്ഞിന് ആവശ്യമായ പോഷകാഹാരം എല്ലാംതന്നെ അടങ്ങിയവ കൊടുക്കാന്‍ ശ്രമിക്കുക (അന്നജം, വൈറ്റമിന്‍, ധാതുക്കള്‍). കട്ടിയാഹാരം നേരത്തേ കൊടുത്ത് തുടങ്ങുന്നത് കുഞ്ഞിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ചൂടുവെള്ളത്തില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ് ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ത്വരിതപ്പെടുത്തുന്നു.
കുഞ്ഞുങ്ങളിലെ വിളര്‍ച്ച
കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിനുമുമ്ബ് പശുവിന്പാല് നല്‍കാതിരിക്കുക. ഒരു വയസ്സ് കഴിഞ്ഞാല്‍ ആറു മാസത്തില്‍ ഒരിക്കല്‍ വിരയിളക്കുന്നതിനായി മരുന്ന് നല്‍കുക.കട്ടിയാഹാരം തയ്യാറാക്കുമ്ബോള്‍ മധുരത്തിനായി ഇരുമ്ബിന്റെ അംശം കൂടുതലടങ്ങിയ കരുപ്പട്ടി, ശര്‍ക്കര എന്നിവ ഉപയോഗിക്കുക. നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം നല്‍കുക.
സൂക്ഷ്മപോഷകങ്ങളുടെപ്രസക്തി
ഇരുമ്ബ്: കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം(Iron)ബുദ്ധിവികാസം എന്നിവയ്ക്ക് പ്രചോദനം നല്കുന്നു. സിങ്ക്: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു കാല്‍സ്യം: പല്ലിന്റെയും എല്ലിന്റെയും പ്രവര്‍ത്തനത്തിന് അനിവാര്യം.
പഴച്ചാറുകള്‍: പഴച്ചാറുകളെക്കാള്‍ പഴങ്ങള്‍ അങ്ങനെത്തന്നെ കഴിക്കുന്നതാണ് ഉത്തമം. കാരണം അവയില്‍ നാരിന്റെ അംശം കൂടുതലാണ്. ഏറെനേരം കുഞ്ഞുങ്ങളുടെ വായയ്ക്കകത്ത് ജൂസിന്റെ അംശങ്ങള്‍ തങ്ങിനില്ക്കുന്നത് പല്ലുകളുടെ ബലക്ഷയത്തിന് കാരണമാകും.
സൂര്യപ്രകാശം: രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് വെയില് കൊള്ളിക്കേണ്ടത്.
ആഴ്ചയില്‍ 3, 4 തവണ ഇത്തരത്തില്‍ 20 മിനിറ്റ് നേരം വെയില് കൊള്ളിക്കണം. കൈകളിലും മുഖത്തും പാദത്തിലും ഏല്ക്കുന്ന വെയില് മതിയാകും.
മുലപ്പാല്‍ പിഴിഞ്ഞ് കൊടുക്കാമോ
കുഞ്ഞിന് ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക. കുട്ടിക്ക് രണ്ടുവയസ്സ് തികയുന്നതുവരെയും മുലപ്പാല്‍ തുടര്‍ന്ന് നല്‍കുക.ആറുമാസം വരെയെങ്കിലും മുലപ്പാല്‍ ഇത്തരത്തില്‍ നല്കാന് ശ്രമിക്കുക. കൈകൊണ്ട് പിഴിയുന്നതാണ് സൗകര്യപ്രദവും സുരക്ഷിതവുമായ രീതി.
പാല് ശേഖരിച്ച പാത്രം ചൂടില്ലാത്ത സ്ഥലത്തുെവക്കുക. മുറിയില്‍ എട്ടു മണിക്കൂറും റഫ്രിജറേറ്ററില്‍ 24 മണിക്കൂറും പിഴിഞ്ഞെടുത്ത പാല് സൂക്ഷിച്ചുെവക്കാം. പിഴിഞ്ഞെടുത്ത പാല് ഒരിക്കലും ചൂടാക്കരുത്. പൊടിപ്പാല്‍ തയ്യാറാക്കുമ്ബോള്‍ ശുചിത്വം പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. 30 മില്ലിലിറ്ററില്‍ ഒരു സ്കൂപ് പൊടിയിടണം. കുപ്പിയില്‍ കുടിക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ വലിച്ചുകുടിക്കുന്നതിനുള്ള താത്പര്യത്തെ കുറയ്ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്COW MILK
പ്രതികരിക്കാൻ ഇവിടെ എഴുതുക