തളിപറമ്പിനടുത്ത് ഒടുവള്ളിതട്ട് ചുണ്ടക്കുന്നിലെ ദിവ്യ കാരുണ്യ ഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കാരുണ്യ ഭവനത്തിലെ അന്തേവാസിയായ മോഹനന് (92) ആണ് മരിച്ചത്.
അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് കാരുണ്യ ഭവനത്തില്‍ തിരിച്ചെത്തിയെങ്കിലും ബുധനാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പായിരുന്നു അന്ത്യം. ഇതോടെ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി.
ഡിസംബര്‍ 30ന് രാത്രിയാണ് കാരുണ്യ ഭവനില്‍ ഭക്ഷ്യവിഷബാധയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക