മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. ജനപ്രിയ പരിപാടികളിലൊന്നായ ഉപ്പും മുളകിലെ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹിയാണ്. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും എല്ലാവരും ലച്ചുവെന്നാണ് താരത്തെ വിളിക്കാറുള്ളത്.
ഉപ്പും മുളകും സീരിയലിൽ അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധാര്‍ത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാന്‍ പോയ ലച്ചുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പൊതുവേദിയില്‍ ലച്ചു തിളങ്ങിയത്. ഡോക്ടര്‍ രോവിനൊപ്പമായാണ് ലച്ചു പൂജ ചടങ്ങിലേക്ക് എത്തിയത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയുടെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയായിരുന്നു വെള്ളിയാഴ്ച നടന്നത്. സുഹൃത്തുക്കളും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്സല് കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഒരു കുടുംബം പോലെയാണ് ഉപ്പും മുളകിലെ താരങ്ങളെല്ലാം. സംവിധായകന്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനായി താരങ്ങളെല്ലാം എത്തിയിരുന്നു. ബാലുവും നീലുവും കേശുവും ശിവയും മുടിയനുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബസമേതമായാണ് പലരും എത്തിയത്.
ഡോക്ടര്‍ രോവിത്തിനൊപ്പമായാണ് ജൂഹി റുസ്തഗി പരിപാടിയിലേക്ക് എത്തിയത്.ഉപ്പും മുളകിന്റെ അണിയറപ്രവര്‍ത്തകരേയും ഒപ്പം അഭിനയിക്കുന്നവരെയുമെല്ലാം ജൂഹി രോവിതിന് പരിചയപ്പെടുത്തുന്നുണ്ട്. സന്തോഷത്തോടെ എല്ലാവരേയും പരിചയപ്പെടുകയും ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് ഇവര്‍ മടങ്ങിയത്. ഒരേ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ഇവരെത്തിയത്.
ഡോക്ടര്‍ രോവിനൊപ്പം നില്ക്കുന്ന ജൂഹിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളില്‍ ജൂഹി രോവിനെക്കുറിച്ച് പറഞ്ഞിരുന്നു. ഫോണിലെ അവസാനത്തെ മെസ്സേജിനെക്കുറിച്ചും കോളിനെക്കുറിച്ചും ചോദിച്ചപ്പോള്‍ രോവിനെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.
ഡോക്ടര്‍ രോവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഹിയും എത്തിയിട്ടുണ്ട്. നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം എന്ന ക്യാപ്ഷനുമായാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കൈപിടിച്ച് സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക