വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബാണ് (23) അറസ്റ്റിലായത്.
വർക്കല സ്വദേശിനിയായ യുവതിയെ മുൻപരിചയമുണ്ടായിരുന്ന പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കയറ്റാഫീസ് ജംഗ്ഷനു സമീപത്തുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് യുവതിയെ വീടിനു സമീപത്തെത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. കയറ്റാഫീസ് ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക