ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. വമ്പന്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക എത്താനൊരുങ്ങവേ ചിത്രത്തിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്.
വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 റോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ഒരു കോടി രൂപയക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയിരിക്കുന്നത്. റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക