മോഹന്‍ലാല്‍ എന്ന നടന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ‘ഭരതം’. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരത’ത്തിന്റെ കഥയും തിരക്കഥയും ലോഹിതദാസാണ് ഒരുക്കിയത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഭരതം തങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
‘ഭരതം’ ചെയ്യാന്‍ തീരുമാനിച്ച് സിനിമയുടെ കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ മറ്റൊരു സിനിമയുമായി സാമ്യമുണ്ടെന്ന് തോന്നി. ലൊക്കേഷനൊക്കെ തീരുമാനിച്ചിരുന്നു. മറ്റൊരു സിനിമയുമായി സൗമ്യമുണ്ടെന്ന് തോന്നിയപ്പോള്‍ ‘ഭരതം’ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, പിറ്റേദിവസം ലോഹിതദാസ് ഭരതത്തിനായി മറ്റൊരു കഥ തയ്യാറാക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പങ്കുവച്ചു.
ലോഹിതദാസിന്റെ ഓര്‍മയ്ക്കായുള്ള മലയാള മനോരമ തിരക്കഥാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ലോഹിതദാസ് എഴുതി പൂര്‍ത്തിയാക്കിയ ശേഷം ചിത്രീകരണം നടത്തിയ ഏക സിനിമ ‘കിരീടം’ മാത്രമായിരുന്നെന്ന് ലാല്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക