കോടതിയില്‍ മദ്യപിച്ച് ബഹളം വച്ചയാളെ കോടതി റിമാന്‍ഡുചെയ്തു. കഞ്ഞിക്കുഴി പഴയരിക്കണ്ടം പുതുവിള പുത്തന്‍വീട്ടില്‍ സന്തോഷിനെയാണ് മുട്ടം അഡ്ഹോക്ക് കോടതി 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സന്തോഷിന് എതിരായി ഭാര്യ നല്കിയ പരാതി പ്രകാരമുള്ള കേസിന്റെ വാദത്തിനായി എത്തിയപ്പോഴാണ് കോടതി വരാന്തയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കോടതിക്കവലയില്‍ നിന്ന് റോഡിലൂടെ വന്ന സന്തോഷ് ഓട്ടോക്കാരോടും കോടതി വരാന്തയില്‍ നിന്ന അഭിഭാഷകരോടും അസഭ്യം പറഞ്ഞ് കയര്‍ത്ത് സംസാരിച്ചിരുന്നു.
സംഭവം അഡ്ഹോക്ക് കോടതി ജഡ്ജിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ മുട്ടം പോലീസിനെ കോടതിയിലേക്ക് വിളിച്ച് വരുത്തി സന്തോഷിന്റെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്കി.
കോടതിയില്‍ എത്തിയ പോലീസ് ഇയാളെ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ പത്തു ദിവസം റിമാന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക