ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി തൊട്ടടുത്തുള്ള തെരുവിലെ റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയതാണ് ജനവാസക്രേന്ദ്രത്തിലേക്ക് ഇടിച്ചുകയറാനുണ്ടായ കാരണം. വിമാനത്തില്‍ 150 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സുരക്ഷിതമാണെന്നുമാണ് വാര്‍ത്തകള്‍. ആര്‍ക്കും ഗുരുതര പരിക്കുകളില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിച്ചുണ്ട് ഇറാന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇറാനിയന്‍ വിമാനകമ്ബനിയായ കാസ്പിയന്‍ എയര്‍ലൈന്‍സിനെ മക്ഡൊണാള്‍ഡ് ഡഗ്ലസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇറാനിലെ മസാന്തരാന്‍ പ്രവിശ്യയിലെ രാജ്യാന്തര വിമാനത്താവളമായ റംസര്‍ സമീപമുള്ള തെരുവിലെ റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക