കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വുഹാന്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതെന്റ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
കേന്ദ്രആരോഗ്യമന്ത്രാലയത്തിെന്റ നിര്‍ദേശപ്രകാരം സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ അടിയന്തര യോഗം വിളിച്ചു.
https://youtu.be/j5gpRZrMvWs
പ്രതികരിക്കാൻ ഇവിടെ എഴുതുക