കൊല്ലം: കൊറോണ ലക്ഷണങ്ങളുമായി പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു പേര് നിരീക്ഷണത്തില്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ സ്വമേധയാ എത്തുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ നിരീക്ഷണത്തിലാക്കി. യുവാവിന് ഒപ്പം ആശുപത്രിയില്‍ എത്തിയ കൂട്ടുകാരനെയും മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഐസലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക