ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ബാധയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രി വരാന്തകളില്‍ കിടക്കുന്ന മൃതദേഹങ്ങളുടെയും, അസുഖമില്ലാത്തവരുടെ നേര്‍ക്ക് തുപ്പികൊണ്ട് കൊറോണ ബാധ പരത്തുന്ന രോഗബാധിതരുടെ കഥകളും നമ്മള് കേട്ടുകഴിഞ്ഞു. എന്നാല്‍ ചൈനയിലെ ദുരിതചിത്രങ്ങളുടെ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
വഴിയരികില്‍ മരിച്ചുകിടക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ജീവന് വെടിഞ്ഞ അവസ്ഥയില്‍ ഒരു കൈയില്‍ ഷോപ്പിംഗ് ബാഗുമായി കിടക്കുന്ന ഈ നരച്ചമുടിക്കാരന്റെ അരികിലിരുന്ന് രോഗപ്രതിരോധത്തിനായുള്ള സ്യൂട്ട് ധരിച്ച ഒരാള്‍ പരിശോധന നടത്തുന്നതും ചിത്രത്തില്‍ കാണാവുന്നതാണ്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതോടൊപ്പം തന്നെ വുഹാനില്‍ ഏതാനും മനുഷ്യര്‍ സോംബികളെപ്പോലെ(ഹൊറര്‍ സിനിമകളിലെ പ്രേത കഥാപാത്രങ്ങള്‍) ചലനമറ്റ് താഴേക്ക് വീഴുന്നതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവര്‍ക്കരികിലേക്ക് ഹാസ്മാത് സ്യൂട്ടുകളും ഗ്യാസ് മാസ്കുകളും ധരിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ രക്ഷിക്കാനായി ഓടിയടുക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. എന്നാല്‍ ഈ വീഡിയോകള്‍ വസ്ഥുതാപരമാണോ എന്ന കാര്യം ഇനിയും തീര്‍ച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
[youtube https://www.youtube.com/watch?v=IQRunC3CdH4?start=54&feature=oembed]
https://www.facebook.com/IndiatimesNewsOfficial/videos/477185423227335/?t=8
https://www.facebook.com/IndiatimesNewsOfficial/videos/512585919374444/?t=11
പ്രതികരിക്കാൻ ഇവിടെ എഴുതുക