ഓഫിസ് സന്ദർശിക്കുമ്പോൾ തന്നെ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുമെന്ന യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേശ്.
ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേശ് ആചാര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്.
ഗണേശ് തന്നെ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുമെന്നാണ് യുവതി ദേശിയ വനിതാ കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്ന് ഗണേശ് തുറന്നടിച്ചു. യുവതിയുടെ പരാതിക്കെതിരെ മറ്റൊരു എന്‍സി (നോണ്‍ കോഗ്നിസബിള്‍ ഒഫന്‍സ്) ഫയല്‍ ചെയ്ത ഗണേശ് യുവതിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും 2007ലെ തന്റെ നര്‍ത്തക സംഘത്തിലെ ഒരു അംഗം മാത്രമായിരുന്നുവെന്നും പറഞ്ഞു.
താനൊരിക്കിലും അശ്ലീല ചിത്രങ്ങള്‍ ആ പെണ്‍കുട്ടിയെ കാണിച്ചിട്ടില്ലെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്സ് അസോസിയേഷന് (ഐഎഫ്ടിസിഎ)മുംബൈ അന്ധേരിയില്‍ നടത്തിയ പരിപാടിക്കിടെ ഗണേശ് ആചാര്യയും രണ്ട് വനിതകളും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചുവെന്നുമായിരുന്നു യുവതി പൊലീസില്‍ നല്കിയ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക