മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ജോഫിന്‍ സ്വതന്ത്ര സംവിധായകനാവുകയാണ് ദി പ്രീസ്റ്റിലൂടെ. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചുള്ള ലൊക്കേഷന്‍ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചത്.
മമ്മൂട്ടി ചിത്രത്തില്‍ പള്ളീലച്ചനായാണ് എത്തുന്നത്. ചിത്രത്തിന്‍്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.പേരു സൂചിപ്പിക്കുന്നത് പോല ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനുമാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക