ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട്, കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാലും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നിലയിലുള്ള റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് പ്രതികരിച്ചു.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സീറോ മലബാര്‍ സഭയും ആവര്‍ത്തിച്ചിരുന്നു. വിവിധ ഉടങ്ങളില്‍ നിന്ന് ലിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സിനഡിന്റെ തീരുമാനമെന്നാണ് സീറോ മലബാര്‍ സഭ പ്രതികരിച്ചത്.
കേരളത്തില്‍ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് വളര്‍ന്നുവരുന്നുവെന്നും ഇത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക