ദുബായിലെ മണലാര്യണ്യത്തിലൂടെ 7 മണിക്കൂർ നേരം കൊണ്ട് നഗ്നപാദനായി യുവാവ് ഓടിയത് 118 കിലോമീറ്റർ ദൂരം . ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന, മാരത്തോൺ ഓട്ടക്കാരൻ കൂടിയായ മലയാളിയായ ആകാശ് നമ്പ്യാരാണ് ഈ സാഹസത്തിന് മുതിർന്നത്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ് അബു ദാബിക്കും ദുബായിക്കും ഇടയിലുള്ള ഹൈവേയിലൂടെ ഓടാൻ ആരംഭിച്ചത്.
പൊള്ളുന്ന മണലാര്യണ്യത്തിലൂടെ ആകാശ് ഓടാൻ തീരുമാനിച്ചതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ദുബായിലെ ചെറുപ്പക്കാർക്കിടയിൽ ആരോഗ്യ പരിപാലനത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ആകാശ് ഓടിയത്. ആരോഗ്യപരിപാലനത്തിന് കാര്യമായ പ്രാധാന്യം നൽകുന്ന യു.എ.ഇയിലെ യുവാക്കൾക്കിടയിൽ പുകവലിയും അമിത വണ്ണവും വ്യാപകമായി കാണപ്പെടുന്നത് അടുത്തിടെയാണ് ആകാശ് ശ്രദ്ധിക്കുന്നത്. ഇതിനെതിരായ ബോധവത്കരണം എന്ന നിലയിലായിരുന്നു ആകാശിന്റെ ദൗത്യം.
ജനുവരി 25ന് ദുബായിലെ ഇ-11 ഹൈവേയിലൂടെ ഓടാൻ ആരംഭിച്ച ആകാശിന്റെ ഓട്ടം പിറ്റേ ദിവസം ദുബായിലെ ഇബ്നു ബത്തൂത്ത മാളിലാണ് അവസാനിച്ചത്. ഇതിനുമുൻപ് ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും 120 കിലോമീറ്റർ അപ്പുറത്തുള്ള പുനവതുനയിലേക്ക് ഓടി ആകാശ് വാർത്തകളിൽ ഇടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക