കൊല്‍ക്കത്ത: പ്രശസ്ത സംഗീതജ്ഞന് എആര്‍ റഹ്മാന്റെ മകള്‍ ഖദീജയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്. തനിക്ക് എആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ ശ്വാസം മുട്ടുന്നു എന്നാണ് തസ്ലിമ കുറിച്ചത്. ഈ ട്വീറ്റിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് റഹ്മാന്റെ മകള്‍ ഖീജ റഹ്മാന്.
ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്ലീമയുടെ ട്വീറ്റ്. എആര്‍ ഹ്മാന്റെ സംഗീതം എനിക്ക് തീര്‍ത്തും ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിയപ്പെട്ട മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ പോലും വളരെ വേഗത്തില്‍ ബ്രെയിന്‍ വാഷ് ചെയ്യാന്‍ സാധിക്കുന്നത് ശരിക്കും സങ്കടകരമാണ്- തസ്ലിമ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
അതേസമയം, ഒരു വര്‍ഷമായിട്ടും ഇത് തന്നെയാണല്ലോ ചര്‍ച്ചയെന്ന് ചോദിച്ചാണ് ഖദീജ രംഗത്തെത്തിയിരിക്കുന്നത്. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ചയെന്ന് ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തെരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയ തസ്ലിമ നസ്റിന്, എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. പോയി ശുദ്ധ വായു ശ്വസിക്കൂ. യഥാര്‍ത്ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യൂ. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യില്ല. പിന്നെ നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല. – ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
https://youtu.be/ElsnIF1NmVA
പ്രതികരിക്കാൻ ഇവിടെ എഴുതുക