ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ബോളിവുഡ് നടനായ അനുരാഗ് കശ്യപ്, നടന് മോഹന്‍ലാല്‍, സൈജു കുറുപ്പ്, നടിമാരായ മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഐശ്യര്യ ലക്ഷ്മി, അനു സിത്താര, നമിത പ്രമോദ്, അനു ശ്രീ, മിയ എന്നിവരാണ് കപ്പേളയുടെ ട്രെയിലര്‍ പുറത്തിറക്കിയത്.
ചിത്രത്തിൽ റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നബെൻ, തൻവി റാം, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയചിത്രമാണ് കപ്പേളയെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സംവിധായകന് മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.
ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് കപ്പേള നിര്‍മിച്ചിരിക്കുന്നത്. സംഗീതം-സുഷിന് ശ്യാം. എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക