മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മനോജ്. പുതിയ സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് ഇടയിലായിരുന്നു ബിഗ് ബോസിനെക്കുറിച്ച് ഒരാള്‍ ചോദിച്ചത്. താന്‍ ഓഡീഷന് പോയിരുന്നുവെന്നും അന്ന് അവസരം ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ബിഗ് ബോസില്‍ നിന്നും തന്നെ വിളിച്ചതായി മനോജ് വെളിപ്പെടുത്തി. ആദ്യം കോള്‍ വന്നപ്പോള്‍ താന്‍ ഞെട്ടിപോയതായും, എന്നാല്‍ തനിക്ക് ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ലെന്നും താരം പറയുന്നു. ബിഗ് ബോസില്‍ എത്തും മുന്‍പേ തന്നെ താന്‍ സീരിയലില്‍ കമ്മിറ്റഡ് ആയി പോയതാണ് അതിനു കാരണമെന്നും താരം അറിയിച്ചു. കൊടുത്ത വാക്കിനാണ് വില കല്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്കറിയാം ബിഗ് ബോസില്‍ പോയാല്‍ ഫിനാന്‍ഷ്യലി സെറ്റ് ആകും എന്ന്. പത്തു നാല്പത്തി അഞ്ചു ദിവസം കിട്ടുന്നത് എനിക്ക് രണ്ടുവര്‍ഷം സീരിയല്‍ ചെയ്താല്‍ ലഭിക്കില്ലെന്നും അറിയാം. പക്ഷേ എനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല. പിന്നെ ചിലര്‍ ആദ്യത്തെ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ബിഗ് ബോസിലേക്ക് പോകാനായിട്ടാണ് ചെയ്തതെന്ന് പറഞ്ഞിരുന്നു. ആ സുഹൃത്തിനോട് കൂടി പറയുകയാണ് പോകാന്‍ പറ്റില്ല എന്ന് മനസിലായില്ലേയെന്നും ലൈവിലൂടെ അദ്ദേഹം ചോദിക്കുന്നു.
https://www.facebook.com/manunair369/videos/2724547410956115/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക