കണ്ണൂർ ഏഴിമല നാവിക അക്കാദമി പരിസരത്തെ അതീവ സുരക്ഷ മേഖലയില്‍ ഡ്രോണ്‍ പറത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സംശയം. സംഭവത്തില്‍ നാവിക അക്കാദമി ലഫ്നന്റ് കമാന്‍ഡന്റ് പ്രഞ്ചാല്‍ ബോറയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന് ആവശ്യമെങ്കില്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്ന് പയ്യന്നുര്‍ എസ്.ഐ. ശ്രീജിത്ത് കൊടേരി അറിയിച്ചു. അതീവ സുരക്ഷാ മേഖലയായ ഏഴി മല നാവിക അക്കാദമി പ്രദേശത്തെ ഏഴിമല ഗേററിന് സമീപം കടല്‍ തീരത്ത് രാത്രി 10 മണിയോടെ ഡ്രോണ്‍ പറത്തിയതായാണ് പരാതിയില്‍ പറയുന്നത്.
പരാതിയില്‍ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച്, ഭീകരവിരുദ്ധ സ്ക്വാഡ് ടീമുകളും അന്വേഷണത്തിന്റെ ഭാഗമായി പയ്യന്നൂരിലെത്തി. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമുള്ള ഹെലി ക്യാമറ കൈവശമുള്ളവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക