തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ലോട്ടറി വില നിലവിൽ വന്നു. 30 രൂപ വിലയുള്ള ആറ് ടിക്കറ്റുകളുടെയും ജിഎസ്ടി അടക്കമുള്ള ആകെ വില 40 രൂപയാകും. കാരുണ്യ ലോട്ടറിയുടെ വില കുറച്ചിട്ടുണ്ട്. 50 രൂപ വിലയുള്ള കാരുണ്യ ടിക്കറ്റിന്റെ നിരക്കും 40 രൂപയാക്കും. ഇതോടെ ലോട്ടറി വകുപ്പ് നടത്തുന്ന എല്ലാ പ്രതിവാര ലോട്ടറികളുടെയും വില 40 രൂപയാകും.
വിൽപ്പനക്കാരുടെ വരുമാനം സംരക്ഷിച്ചുകൊണ്ടും സമ്മാനങ്ങളുടെ എണ്ണം പരമാവധി വർദ്ധിപ്പിച്ചുകൊണ്ടുമാണ് ലോട്ടറി ഘടനയിൽ പരിഷ്കരണം കൊണ്ടുവരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ തന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക