മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാൻ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വർദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങൾ കിട്ടും. ഗൃഹനിർമ്മാണത്തിൽ തടസ്സം. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വിദേശയാത്രയിൽ തടസ്സം. വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാൽ യാത്ര യാഥാർത്ഥ്യമാകും. നേട്ടങ്ങൾ കൈവരും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ആത്മീയ മേഖലയിൽ കൂടുതൽ അംഗീകാരം. ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂർവിക ഭൂമി ലഭിക്കാം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകർക്ക് പ്രൊമോഷൻ പ്രതീക്ഷിക്കാം. അനാവശ്യമായ ആരോപണങ്ങൾക്ക് ഇടവരും. പണം സംബന്ധിച്ച് പല പ്രയാസങ്ങളും ഉണ്ടാവും. അനന്തരാവകാശം ലഭിക്കാൻ സാധ്യതയുണ്ട്. പുറത്തുനിന്നുള്ള വരുമാന സ്രോതസുകളിൽനിന്ന് നേട്ടമുണ്ടാകും.ദമ്പതിമാർക്ക് ചില അകൽച്ചകൾ ഉടലെടുത്തേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഭൂമി സംബന്ധമായ പ്രതികൂലമായി തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും. രാഷ്ട്രീയ രംഗത്ത് കൂടുതൽ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപമാനം. ആരോഗ്യ നില പൊതുവേ മെച്ചപ്പെടും. ഉന്നതരുമായുള്ള അടുപ്പം വഷളാവാതിരിക്കാൻ നോക്കുക. പണം ചെലവാക്കുന്നതിനു മുമ്പ് ശ്രദ്ധിക്കണം. ദാമ്പത്യബന്ധങ്ങളിൽ വളരെ ഗുണകരമായ അനുഭവങ്ങൾ വന്നുചേരും. പുതിയ പ്രേമബന്ധങ്ങൾ ചിലർക്കെങ്കിലും ഉടലെടുക്കുന്നതിനു സാധ്യത.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകൾ അനുകൂലമാകും. ഉദ്യോഗ സംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സം മാറും. ഗൃഹ നിർമ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വാഹനസംബന്ധമായ കേസുകളിൽ അനുകൂല തീരുമാനം. മുൻ കോപം, ഉറക്കമില്ലായ്മ എന്നിവ ഫലം. സാമ്പത്തികമായി പുരോഗമിക്കും. ജോലിസ്ഥലത്തെ മാറ്റങ്ങൾ പ്രശ്നങ്ങൾക്കു കാരണമാകും. ജോലിസ്ഥലവുമായി പൊരുത്തപ്പെടും. സംസാരത്തിൽ ആത്മനിയന്ത്രണം ശീലിക്കുക. അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്യോഗരംഗത്തെ പ്രതിസന്ധികൾ ഒത്തുതീർപ്പിലാകും. കലാ രംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളിൽ വിജയസാധ്യത. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുവേ മെച്ചപ്പെട്ട സമയമാണിത്. സന്താനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തി കാട്ടുന്നതാണ്. ഉത്തരവാദിത്തങ്ങൾ മാനസിക സംഘർഷമുണ്ടാക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ഇവ സൗഹാർദ്ദപരമായി പരിഹരിക്കപ്പെടും. ഒരു പുതിയ ആത്മബന്ധം ഈ കാലത്ത് ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം ഉത്തമമായിരിക്കും. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതൽ മാതൃകാപരമാകും. പ്രേമബന്ധത്തിൽ കലഹം. തൊഴിൽരംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയമേഖലയിൽ വിവാദങ്ങൾക്ക് യോഗം സഹോദരങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും. ഗൃഹത്തിൽ അസാധാരണമായ വിധത്തിലുള്ള സന്തോഷം കളിയാടും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. ഇഷ്ടപ്പെട്ട വ്യക്തികളുടെ സാമീപ്യം ലഭിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തിച്ചേരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മാതാപിതാക്കളിൽനിന്ന് ധനസഹായം. കലാരംഗത്ത് അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരിൽനിന്ന് അപമാനം. പ്രൊമോഷൻ, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സ്നേഹത്തോടെയുള്ള പ്രവർത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാർത്ഥ്യമാകും. മുൻകാല അനുഭവങ്ങൾ പ്രയോജനപ്പെടും. ആശയവിനിമയങ്ങളിൽ പൊരുത്തമുണ്ടാകും. വിട്ടുവീഴ്ചകൾക്കു തയാറാകണം. ജോലിയിൽ തിരക്ക് വർധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാർഗ്ഗം തുറന്നുകിട്ടും. വിനോദയാത്രയ്ക്ക് യോഗം. പത്രപ്രവർത്തകർക്ക് പ്രശസ്തി. ദാമ്പത്യകലഹം മാറും. സന്താനങ്ങളിൽ നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിർമ്മാണത്തിൽ പുരോഗതി. കുടുംബാംഗങ്ങൾ തമ്മിൽ കലഹസാധ്യത. നിയമപാലകർക്ക് തൊഴിലിൽ പ്രശ്നങ്ങൾ. വരുമാനം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തേടിവരും. മേധാവിക്കു നിങ്ങളെ ഇഷ്ടപ്പെടും. ഇത് നേട്ടങ്ങൾക്കു കാരണമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യനില തൃപ്തികരമാകും. ടെൻഷൻ, അലച്ചിൽ എന്നിവ ഇല്ലാതാകും. പെൺകുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയൽക്കാരോടുള്ള സ്നേഹപൂർവമായ പെരുമാറ്റം തുടരുന്നതാണ്. എന്തു ചെലവു ചെയ്തും സ്വത്തു തർക്കങ്ങളിൽ പരിഹാരമുണ്ടാക്കും. പഴയ സ്റ്റോക്കുകൾ വിറ്റഴിക്കും. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. പഴയ നിക്ഷേപവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത ശുഭവാർത്തകൾ തേടിവരും. ഇക്കാര്യത്തിൽ നിങ്ങൾക്കു തീരുമാനമെടുക്കേണ്ടിവരും. ദീർഘനാളത്തെ പ്രണയം പൂവണിയുന്നതിനു സാധ്യത കാണുന്നു. ദാമ്പത്യബന്ധത്തിൽ ആനന്ദകരമായ കാലഘട്ടമായിരിക്കും ഇത്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തിൽ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. അയൽക്കാരോടുള്ള ബന്ധം മെച്ചപ്പെടും. ചുറ്റുപാടുകൾ നന്നായിരിക്കും. ജോലിസ്ഥലത്ത് മേലധികാരികളോട് വിട്ടുവീഴ്ച ചെയ്തുപോകുന്നത് നല്ലത്. തിടുക്കത്തിൽ സ്വീകരിക്കുന്ന തീരുമാനങ്ങളിൽ പിന്നീട് ദുഖിക്കും. ചിന്തിച്ച് തീരുമാനങ്ങളെടുക്കുന്നത് ഉചിതം. പ്രതീക്ഷിക്കുന്ന രീതിയിൽ പെരുമാറുന്നതിന് പലപ്പോഴും പ്രണയിക്കുന്ന ആൾക്ക് കഴിഞ്ഞെന്നു വരില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എതിരാളികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്നങ്ങൾ തീർന്നുകിട്ടും. ചെലവുകളെ സമർത്ഥമായി നിയന്ത്രിക്കും. കുടുംബത്തിൽ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും. പെൺകുട്ടികൾക്ക് പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ ആലോചിക്കും. പുതിയ ചിന്തകൾ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ട കാര്യങ്ങൾ ചെയ്യും. പുതിയ ആളുകളെ കണ്ടുമുട്ടും. നല്ലതല്ലാത്ത വാക്കുകൾ ഇവരുമായി പങ്കുവയ്ക്കാതിരിക്കാൻ കരുതൽ വേണം. ദമ്പതികൾക്ക് ആനന്ദകരമായ കാലഘട്ടമാണ് വരുന്നത്.
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആദ്യപകുതിയിൽ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളിൽ നല്ല ലാഭം ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടുത്താനുള്ള അവസരങ്ങളുണ്ടാകും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ തയ്യാറാകും. എങ്ങനെയെങ്കിലും തീർത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീർക്കും. അവിവാഹിതരായ പെൺകുട്ടികൾക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ചുറ്റുപാടുകൾ പൊതുവേ നന്നായിരിക്കും. പ്രബലരുടെ സഹായം ലഭ്യമാകും. പുതിയ ചില പ്രണയങ്ങൾ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക