കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കെയാണ് സി.ഐ.ടി.യു യോഗം വിളിച്ചുചേര്‍ത്തത്.
എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് യോഗം ചേര്‍ന്നത്. 200 ളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം ചേര്‍ന്നതെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് പറഞ്ഞു.
പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം 15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ രോഗ ലക്ഷണം പ്രകടിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഏഴുപേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക