കണ്ണൂര്‍: െകാറോണ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശി സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആേരാഗ്യവകുപ്പ് തയാറാക്കി. പ്രസ്തുത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
സഞ്ചരിച്ച സമയവും സ്ഥലങ്ങളും:
*മാര്‍ച്ച് അഞ്ചിന് സ്പൈസ് ജെറ്റിെന്റ SG 54 വിമാനത്തില്‍ രാത്രി 9.30ന് ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി.
രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.
*11.00 pm മുതല്‍ 11.15 pm വരെ ടാക്സി കാറില്‍ സഞ്ചരിച്ചു.
*11.15 pm മുതല്‍ 11.45 pm വരെ ഹോട്ടല്‍ മലബാര്‍ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)
*11.45pm – 4.00 am ടാക്സിയില്‍ പെരിങ്ങോത്തെ വീട്ടിലേക്ക്
*മാര്‍ച്ച് ആറിന് രാവിലെ നാലിന് വീട്ടില്‍
*മാര്‍ച്ച് ഏഴ് ഉച്ച 2.30 -2.40: മാത്തിലിലെ ഡോക്ടറുടെ വീട്ടില്‍
*ഉച്ച 3.30 മുതല്‍ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍
*3.35 മുതല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഐെസാലേഷന്‍
*മാര്‍ച്ച് എട്ട്, ഒമ്ബത്, പത്ത്: ഐെസാലേഷന്‍ വാര്‍ഡില്‍
*10ന് വൈകീട്ട് നാലിന് വീട്ടിലേക്ക് പോയി. അന്ന് വൈകീട്ട് അഞ്ചുമണിമുതല്‍ മാര്‍ച്ച് 12 രാത്രി ഒമ്ബതു മണി വരെ വീട്ടില്‍ ഐസൊലേഷനില്‍.
*മാര്‍ച്ച് 12ന് രാത്രി 10 മണിമുതല്‍ വീണ്ടും പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഐസാലേഷന്‍ വാര്‍ഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക