കൊവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം ബാധിച്ചവരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. ഗോമൂത്രം കുടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടിരുന്നു. ഇയാളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് .
വടക്കന്‍ കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തെ 40 കാരനായ നാരായണ ചാറ്റര്‍ജി തിങ്കളാഴ്ച പശു ആരാധന പരിപാടി സംഘടിപ്പിച്ച് പശു മൂത്രം വിതരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗോമൂത്രത്തിന് അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഗോമൂത്രം മറ്റുള്ളവര്‍ക്ക് കൊടുത്തത്. ഗോമൂത്രം കുടിച്ചതിന് ശേഷം ഒരാള്‍ക്ക് അവശത അനുഭവപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക