പശ്ചിമബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാനെന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച് സന്നദ്ധ പ്രവര്ത്തകന് രോഗബാധിതനായതിനെ തുടര്‍ന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതത്. നോര്‍ത്ത് കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് സന്നദ്ധ പ്രവര്‍ത്തകന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഇയാള്‍ ഗോശാലയ്ക്ക് സമീപം ജോലി ചെയ്തിരുന്ന സന്നദ്ധ പ്രവര്ത്തകന് ഗോമൂത്രം നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് കടുത്ത അസ്വസ്ഥതയും മറ്റും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് സന്നദ്ധപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ അറസ്റ്റിന് എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നു. ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തു, പക്ഷേ ആളുകളെ പറ്റിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. ഗോമൂത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം വിതരണം നടത്തിയതെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക