കൊവിഡ് 19 പ്രതിരോധത്തിന് കേരളത്തിന് വീണ്ടും സുപ്രീംകോടതിയുടെ അഭിനന്ദനം. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം.
കേരളത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇത് രണ്ടാം തവണയാണ് കൊവിഡ് 19 പ്രതിരോധത്തിന് കേരളത്തിന് സുപ്രീംകോടതിയുടെ പ്രശംസ ലഭിക്കുന്നത്. കേരളത്തിലെ ജയിലുകളില്‍ നടത്തിയ ക്രമീകരണങ്ങളെ നേരത്തെ കോടതി പ്രശംസിച്ചിരുന്നു.
വൈറസ് പടരുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേരളം ജയിലുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നതായി നോട്ടീസില്‍ പറയുന്നു. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും രോഗലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചതായും നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക