ആരോഗ്യവകുപ്പിൻറെ പ്രവർത്തനത്തിനൊപ്പം കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാൻ സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായും ജീവനക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്കൊപ്പമാണ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവരോട് സംസാരിച്ചത്. ലൈവ് സ്ട്രീമിങ് സംവിധാനം വഴിയായിരുന്നു സംസാരിച്ചത്.
കോവിഡ് 19 നെ പ്രതിരോധിക്കാൻ നിലവിൽ പുലർത്തുന്ന ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത എല്ലാവരേയും ഓർമ്മിപ്പിച്ചു. പ്രതിരോധ – ബോധവൽക്കരണ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തി എന്ന് ഉറപ്പാക്കണം. ജനങ്ങളുടെ, പ്രത്യേകിച്ചും കരുതലിൽ കഴിയുന്നവരുടെ സംരക്ഷണവും സൗകര്യവും ഉറപ്പാക്കണം. ഇപ്പോൾ വരുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം.
കോവിഡ് – 19 ൽ നിന്നുള്ള നാടിന്റെ അതിജീവനത്തിന് പഴുതടച്ച പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക