സിനിമാ സംവിധായികയുടെ പേരിൽ വ്യാജ പ്രൊഫൈലിലൂടെ നിരവധിപേരെ വഞ്ചിച്ച പ്രതി പൊലീസ് പിടിയിൽ.പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഫേസ്ബുക് പ്രൊഫൈൽ നിർമിക്കുകയും അതിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്ദാനത്തിലൂടെ നിരവധിപേരെ വഞ്ചിച്ചയാളെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം ജില്ലയിലെ ഓച്ചിറ വില്ലേജിൽ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ജയചന്ദ്രൻ മകൻ ദിവിൻ.ജെ.(വയസ് 32) ആണ് പ്രതി. ഇയാൾ ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോൺകാളുകൾ ഇന്റർനെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചിരുന്നത്.
പോലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക