മുംബൈ : പൊതുഇടത്തിൽ മുഖം മറയ്ക്കാതെ തുമ്മിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കൊവിഡ് ഭീതിക്കിടെയാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
ബൈക്ക് യാത്രികനായ യുവാവിനെ മറ്റൊരു ബൈക്കിൽ എത്തിയ ആൾ തടഞ്ഞ് നിർത്തി മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിച്ചു. ഇത് വാക്കുതർക്കത്തിന് കാരണമാകുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നുവെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇതുവരേയും പരാതികളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
https://youtu.be/pccZ3uH79UQ
പ്രതികരിക്കാൻ ഇവിടെ എഴുതുക