കണ്ണൂർ: ലോക സഞ്ചാരത്തിനിടയില്‍ കൊറോണ ആശങ്ക പടര്‍ന്നതിനാല്‍ താല്‍ക്കാലികമായി വ്ളോഗിംഗ് നിര്‍ത്തി നാട്ടില്‍ എത്തിയിരിക്കുകയാണ് മല്ലു ട്രാവലർ ഷാക്കിര്‍ സുബ്ഹാന്. ആമിന എന്ന പേരിട്ട ടി വി എസ് അപ്പാച്ചെ ബൈക്ക് ആയിരുന്നു ലോക സഞ്ചാരത്തിന് തിരഞ്ഞെടുത്തത്. ഇപ്പോൾ മല്ലു ട്രാവലറിന് ടിവിഎസ് കമ്പനിയുടെ 3.10 ലക്ഷം രൂപ വില വരുന്ന ഒരു പുതിയ ബൈക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്. ഷാക്കിര്‍ തന്നെയാണ് ഈ കാര്യം തന്റെ ഫേസ്ബുക് പേജ് പങ്കുവച്ചത്.
കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാക്കിർ സുബ്ഹാന് തൻറെ മല്ലു ട്രാവലർ പേജിൽ പങ്കുവച്ചത് ഇങ്ങനെ.
“TVS കമ്പനിയുടെ വക, സമ്മാനമായി ഒരു പുതിയ ബൈക്ക് കിട്ടി 😁😍, ഏകദേശം 3.10 ലക്ഷം രൂപ വില വരുന്ന TVS APACHE RR310 bs6 മോഡൽ വണ്ടിയാണ് കിട്ടിയത്, പക്ഷെ ഇതിൽ ദൂര യാത്ര ചെയ്യാൻ ഇനിയും കാത്തിരിക്കണം, കൊറോണക്കാലം കഴിഞ്ഞു യാത്ര നിരോധനം എല്ലാം കഴിഞ്ഞു നാട് പഴയപോലെ അയാൽ മാത്രം, അത് വരെ വിട്ടിൽ തന്നെ,#safehands #breakthechain”
നാട്ടിൽ തിരിച്ച് വരുന്നതിനിടയില്‍ വിമാനത്താവളം മുതൽ ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പൂർണമായും പാലിക്കുകയും ഐസുലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ് ലാബോറട്ടറി പരിശോധനകളില്‍ ഷാക്കിറിന്റെ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതുൾപ്പടെ ഐസൊലേഷൻ വാർഡ് ഭീതി ജനങ്ങളിൽ നിന്ന് മാറ്റിയെടുക്കുന്ന രീതിയിൽ അവ തൻറെ വ്ളോഗിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Mallu.Traveler/posts/1119747175024937
പ്രതികരിക്കാൻ ഇവിടെ എഴുതുക