ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 22 മുതല്‍ ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കും. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ഐആര്‍സിടിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐആര്‍സിടിസിയുടെ കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്ന്റെ് റൂമുകളും സെല്‍ കിച്ചണുകളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും അവര്‍ അറിയിച്ചു. ട്രെയിനുകളില്‍ പുറത്തുനിന്നു കൊണ്ടുവന്നു ഭക്ഷണവിതരണം നടത്തുന്നവര്‍ക്ക് അതു തുടരാമെന്നും ഐആര്‍സിടിസി സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, റെയില്‍വേ തീവണ്ടികളുടെ എണ്ണവും റെയില്‍വേ വെട്ടിക്കുറച്ചിട്ടുണ്ട്. രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുവരെ ഓടില്ല.രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സര്‍വീസ് അവസാനിപ്പിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക