സാനിറ്റെസർ ഉപയോഗിച്ച കയ്യിൽ തീ പിടിച്ച് പൊള്ളിയ പോലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് പുറത്തുവന്ന ഫെയ്സ്ബുക് കുറിപ്പും വൈറലാവുകയാണ്. ആൽക്കഹോൾ എളുപ്പത്തിൽ കത്തുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പ്രചാരണങ്ങളിൽ പറയുന്നത് പോലെ കയ്യിൽ എളുപ്പത്തിൽ തീ പിടിക്കാനുള്ള സാധ്യതയില്ലെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം;
സാനിറ്റെസർ ഉപയോഗിച്ച കയ്യിൽ തീ പിടിച്ചത് വാട്സ്ആപ് യൂണിവേഴ്സിറ്റിക്കാർ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. ആൽക്കഹോൾ എളുപ്പത്തിൽ കത്തുമെന്ന് അറിയാമല്ലോ. പക്ഷെ, നമ്മൾ കയ്യിൽ റബ്ബ് ചെയ്തു കുറച്ചു നിമിഷം കൊണ്ടു ആൽക്കഹോൾ ബാഷ്പീകരിച്ചു പോകും. ഇത് പെട്ടെന്നു നടക്കുന്ന പ്രവർത്തനം ആണ്. കൂടിയാൽ 20 സെക്കന്റ് ഒക്കെ. അത് കഴിഞ്ഞു നിങ്ങൾ തീയുടെ അടുത്തുപോയാൽ തീ ചാടി കയറി പിടിക്കുകയൊന്നുമില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സാനിറ്റെസർ തീയുടെ അടുത്തു വയ്ക്കാതിരിക്കുക.
2) തീയുടെ അടുത്തുനിന്ന് സാനിറ്റെസർ ഉപയോഗിക്കാതിരിക്കുക.
3) കുട്ടികൾക്ക് എളുപ്പത്തിൽ കയ്യിൽ കിട്ടുന്ന സ്ഥലങ്ങളിൽ സാനിറ്റെസർ സൂക്ഷിക്കാതിരിക്കുക.<
പ്രതികരിക്കാൻ ഇവിടെ എഴുതുക