കോവിഡ് 19 രോഗം സ്ഥിരീകരിച്ച ബോളിവുഡ് നടിയും ഗായികയുമായ കനിക കപൂറിന്റെ നാലാമത് പരിശോധനാ ഫലവും പോസിറ്റീവായതോടെ അശങ്ക പരക്കുന്നു. ഇപ്പോൾ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിൽ കഴിയുകയാണ് കനിക.
കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ലോക്ക് ഡൗണിൽ ഞങ്ങൾ നിസ്സഹായരാണ്, എല്ലാവരും പ്രാർഥിക്കണമെന്ന് ഗായികയുടെ ബന്ധുക്കൾ പറഞ്ഞു. വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്നും വന്നശേഷം കനിക നടത്തിയ പാര്‍ട്ടിയില്‍ രാഷ്ട്രീയ നേതാക്കളടക്കം ഒരുപാട് പ്രമുഖര്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക