ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് തൊഴിലാളികളെയാണ് ഛത്തര്പൂര് ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് പൊലീസ് ചാപപകുത്തിയത്. ഞാന്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, എന്നില്‍ നിന്ന് അകന്നു നില്ക്കുക എന്നാണ് ഇവരുടെ നെറ്റിയില്‍ എഴുതിയത്. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
പ്രാഥമിക പരിശോധനാ കേന്ദ്രത്തില്‍ വച്ച് തൊഴിലാളികളെ ഇന്‍സ്പെക്ടര്‍ ശകാരിക്കുകയും ലോക്ക് ഡോണ്‍ ലംഘിച്ച ഇവരുടെ നെറ്റിയില്‍ ഇത്തരത്തില്‍ ചാപ്പകുത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇത്തരം പെരുമാറ്റത്തില്‍ ഏര്‍പ്പെടരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി ഛത്തര്പൂര് എസ് പി കുമാര്‍ സോരഭ് മാധ്യമങ്ങളോട് പറഞ്ഞു.
Madhya Pradesh: A Police Sub-Inspector writes 'I have violated lockdown, stay away from me' on forehead of a labourer in Gorihar area of Chhatarpur. SP Kumar Saurabh says, "This is unacceptable. Action is being taken against the police woman as per the law". #CoronavirusLockdown pic.twitter.com/bf6IizgPjD
— ANI (@ANI) March 29, 2020
പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഛത്തര്പൂര് പൊലീസ് സൂപ്രണ്ട് കുമാര്‍ സുറാബ്. നിയമപ്രാകാരമുള്ള കടുത്ത നടപടികള്‍ ഉദ്യോഗസ്ഥയ്ക്കെതിരെ എടുക്കുമെന്നും സുറാബ് വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥ അതിഥിതൊഴിലാളിയുടെ നെറ്റിയില്‍ സ്കെച്ച് പേന ഉപയോഗിച്ച് എഴുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക