ജയറാം-പാർവതി ദമ്പതികളുടെ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹമടുത്തെന്ന തരത്തിലെ വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവാഹ വേഷത്തിലെ മാളവികയുടെ ചിത്രങ്ങളാണ് കാരണം
അച്ഛൻ ജയറാമുമൊന്നിച്ചുള്ള വീഡിയോ കൂടിയായപ്പോൾ സംശയം ശരവേഗത്തിൽ പാഞ്ഞു തുടങ്ങി. ഹൽദി മുതൽ വിവാഹ വേഷം അണിഞ്ഞു നിൽക്കുന്നത് വരെയുള്ള മാളവികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്
മാളവിക അഭിനയ രംഗത്ത് വന്നില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ്. പ്രമുഖ ബ്രാൻഡുകളുടെ മുഖമായി മാളവിക ഇതിനോടകം എത്തിക്കഴിഞ്ഞു . ഇവിടെയും അത് തന്നെയാണ് കാണുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു വസ്ത്ര ബ്രാൻഡിന് വേണ്ടി പകർത്തിയതാണ് ഹൽദി ചിത്രങ്ങൾ.
കല്യാണ പുടവയിൽ അച്ഛനുമൊത്തുള്ളത് ആഭരണ ഗ്രൂപ്പിന്റെ പരസ്യത്തിലും. ഇതിൽ ഊഹാപോഹങ്ങളുടെ ആവശ്യം തന്നെയില്ല. എന്തെന്നാൽ മാളവിക ഈ പോസ്റ്റുകളുടെയെല്ലാം ഒപ്പം അതിനുള്ള കാരണവും വ്യക്തമായി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക