റിയാദ്: 24 മണിക്കൂറിനിടെ സൗദിയില്‍ അഞ്ചു വിദേശികളടക്കം ആറു പേര് കൊവിഡ് -19 വൈറസ് ബാധ മൂലം മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 16 ആയി.
അഞ്ചു വിദേശികളും ഒരു സൗദി പൗരനുമാണ് മദീനയിലും റിയാദിലും മക്കയിലുമായി ബുധനാഴ്ച മരിച്ചത്. പുതുതായി 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1720 ആയി ഉയര്‍ന്നു. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക