ഹ്രസ്വവീഡിയോകള്‍ പങ്കുവെക്കുന്ന വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിനെ വെല്ലുവിളിക്കാന്‍ ഗൂഗിളിന്റെ യൂട്യൂബ് ‘ഷോര്‍ട്സ്’ എന്ന പേരില്‍ പുതിയ സേവനം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഷോര്‍ട്സ് ടിക് ടോക്ക് പോലെ പ്രത്യേകം ഒരു ആപ്ലിക്കേഷനായിരിക്കില്ല. യൂട്യൂബ് ആപ്പിനുള്ളില്‍ തന്നെ ഉപയോഗിക്കാവുന്ന ഒരു ഫീച്ചര്‍ ആയിരിക്കും ഇത്. ഗൂഗിളിന് ലൈസന്‍സുള്ള പാട്ടുകള്‍ ഷോര്‍ട്സിലെ വീഡിയോകളില്‍ ഉപയോഗപ്പെടുത്താനായേക്കും.
സത്യത്തില്‍ ഇത്തരം ഒരു നീക്കം യൂട്യൂബിന്റെ ഭാഗത്ത് നിന്നുമുണ്ടായതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം ചൈനീസ് നിര്‍മിതമായ ടിക് ടോക്കിന് അമേരിക്കയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള കമ്ബനികള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഈ ഭീഷണി നേരത്തെ തന്നെ തിരിച്ചറിഞ്ഞ ഫെയ്സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലാസോ എന്ന പേരില്‍ ഒരു ഷോര്‍ട്ട് വീഡിയോ സേവനം ആരംഭിച്ചിരുന്നു.
കൗമാരക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും വലിയ സ്വീകാര്യത നേടാന്‍ സാധിച്ച സേവനമാണ് ടിക് ടോക്ക്. 15 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ ദൗര്‍ഘ്യമുള്ള വീഡിയോകളാണ് ടിക് ടോക്കില്‍ പങ്കുവെക്കാറ്. ആളുകളുടെ എന്ത് തരത്തിലുള്ള തമാശകളും, ഗൗരവതരമായ ചര്‍ച്ചകളും, സന്ദേശങ്ങളും എല്ലാം ചെറുവീഡിയോകളായി പങ്കുവെക്കാന്‍ ഇതില്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക