ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി)ക്ക് സംഭാവന നൽകിയ അഭിനേതാക്കളുടെ പട്ടികയിലേക്ക് നയന്‍താരയും. കോവിഡ് ഭീതിയിൽ തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്റെ സഹായം. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉപജീവനമാര്‍ഗം ഇല്ലാതായ ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യർഥിച്ച് ഫെഫ്സി പ്രസിഡന്റ് ആര്.കെ സെല്‍വമണി രംഗത്തെത്തിയിരുന്നു.
രാജനികാന്ത്, സൂര്യ, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തികസഹായവുമായി നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ മുന്‍നിര നായികമാരും മറ്റു താരങ്ങളും സഹായം നല്കുന്നതില് ഉപേക്ഷ കാണിക്കുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. നയന്‍താരക്ക് പുറമേ ഐശ്വര്യ രാജേഷ് ഫെഫ്സിക്ക് സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപ കൈമാറിയിരുന്നു. ശ്രീപ്രിയയുടെ കുടുംബം മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ ഫണ്ടിലേക്ക് 30 ലക്ഷം രൂപ സഹായം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക