കൊച്ചി: കോവിസ് 19ന്റെ പശ്ചാത്തലത്തില്‍ പ്രചിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍മാരുടെ സംഘടന. അസോസിയേഷന് ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും, മൂവാറ്റുപുഴ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനുമായി ചേര്‍ന്നാണ് പൈനാപ്പിള്‍ ചലഞ്ച് ആവിഷ്കരിച്ചിട്ടുള്ളത്.
പൈനാപ്പിള്‍ കൃഷിയുടെയും പൈനാപ്പിള്‍ മാര്‍ക്കറ്റിന്റെയും ആസ്ഥാനമാണ് മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള വാഴക്കുളം. ഇവിടേക്ക് തൊടുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂര്‍, അങ്കമാലി, മൂവാറ്റുപുഴ ഭാഗങ്ങളില്‍നിന്ന് പൈനാപ്പിള്‍ എത്തുന്നു. ദിവസവും 1200 ടണ്‍ പൈനാപ്പിള്‍ വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായി നിലച്ചു.
ഇതിലൂടെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല ലോഡുമായി പോകുന്ന െ്രെഡവര്‍ തിരികെ വന്നാല്‍ 14 ദിവസം ക്വാറന്റൈയ്നില്‍ കഴിയേണ്ടി വരുന്നതിനാല്‍ െ്രെഡവര്‍മാരും ചരക്കുനീക്കത്തിന് വിസമ്മതിക്കുന്നു. പല കര്‍ഷകരുടെയും പൈനാപ്പിളുകള്‍ വിളവെടുക്കാനാവാതെ തോട്ടങ്ങളില്‍ പഴുത്തു നശിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വിവിധ കൂട്ടായ്മകള്‍ക്ക് കര്‍ഷകരെ സഹായിക്കാനായേക്കും എന്ന് കൃഷി ഓഫീസര്‍മാര്‍ക്ക് തോന്നിയത്. അതുകൊണ്ടുതന്നെ, ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് ദുരിതത്തിലായ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാനാകും എന്നാണ് കണക്കുകൂട്ടല്‍.
കുറഞ്ഞത് 100 കിലോഗ്രാം പൈനാപ്പിളാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. ഇന്നും നാളെയും (ഏപ്രില്‍ 5,6) ബുക്ക് ചെയ്യാം. 7, 8 തീയതികളില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുനല്‍കും. ഗുണമേന്മയുള്ള എ ഗ്രേഡ് പൈനാപ്പിള്‍ കിലോഗ്രാമിന് 20 രൂപയ്ക്കാണ് എത്തിച്ചുതരിക. വിതരണം നടത്തിയശേഷം മാത്രം തുക കൈമാറിയാല്‍ മതി.
സംഘടനകള്‍ വിതരണം ഏറ്റെടുത്താല്‍ ആള്‍ക്കൂട്ടം കുറയുമെന്നതും കൂടുതല്‍ അളവ് ഒരുമിച്ച് വാങ്ങാന്‍ കഴിയുമെന്നതുമാണ് ഇത്തരം സംഘടനകളൊട് സഹായിക്കണമെന്നാവശ്യപ്പെടുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ പൈനാപ്പിള്‍ ഉപയോഗിച്ച് സ്ക്വാഷ്, ജാം, ജെല്ലി മുതലായവ തയാറാക്കാമെന്നും കൃഷി ഓഫീസര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. വാട്സാപ് വഴി മാത്രമാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. പേര്, വിലാസം, ലൊക്കേഷന്‍ എന്നിവ നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്.
ഓര്‍ഡര്‍ നല്‍കാനായി വാട്സാപ്പിലൂടെ ബന്ധപ്പെടെണ്ട നമ്പറുകള്‍
9995820686, 9895691687, 9495950275, 9995155346
കൂടുതല്‍ വിവരങ്ങള്‍ക്ക്
എ.എ. ജോണ്‍ ഷെറി (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍), പ്രസിഡന്റ്, ഫോണ്‍: 9447185944
ഇ.വി. ലത (കൃഷി ഓഫീസര്‍), ജില്ലാ സെക്രട്ടറി, ഫോണ്‍: 9895691687
പ്രതികരിക്കാൻ ഇവിടെ എഴുതുക