ലോകമൊട്ടാകെ കൊറോണ പിടിമുറുക്കിയിരിക്കുകയാണ്. അതിനാൽ തന്നെ എല്ലാവരും യൂട്യൂബും, അല്ലെങ്കി ഫാൿപോക്കുമൊക്കെ ഉപയോഗിക്കുകയാവും മിക്കവാറും. ചിലപ്പോൾ, വീഡിയോ ഒന്നും കാണാതെ വെറുതെ കണ്ണടച്ചു പാട്ട് കേൾക്കാനുമാകും ഇഷ്ട്ടം.
എന്നാൽ ഫോൺ ഓഫ് ആക്കി വെച്ച യൂട്യൂബ് ആസ്വദിക്കാൻ സാധിക്കില്ല. അതല്ലെങ്കില്‍ മൊബൈലിൽ ഒരു പാട്ടു കേൾക്കുന്നതിനടയിൽ വാട്സാപ്പിലൊന്നു നോക്കുമ്പോഴേക്ക് യൂട്യൂബ് പണി നിർത്തുന്നത് എല്ലാവർക്കും ഉൾകൊള്ളാൻ സാധിക്കാറില്ല. പക്ഷെ ഇനി മുതൽ ഇങ്ങനെ ഉണ്ടാവില്ല.
ഒരു 130 രൂപ മുടക്കിയാൽ ഗൂഗിൾ ഈ പ്രശ്നം പരിഹരിക്കും. എന്നാൽ ഇത്രേം രൂപ മുടക്കാതെ തന്നെ ഈ ‘ഓൾവെസ് ഓൺ’ മോഡ് നിങ്ങൾക്ക് ഓഫ് ആക്കാൻ സാധിക്കും. ഇതിന് നിങ്ങൾ ഇത്രമാത്രം ചെയ്താൽ മതിയാകും, യൂട്യൂബിൽ നിങ്ങള്‍ക്കാവശ്യമുള്ള പാട്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്ലേ ചെയ്യുക. അതില്‍ ഷെയര്‍ ബട്ടണ്‍ അമര്‍ത്തി. ആ വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്യുക. എന്നിട്ട് ഗൂഗിൾ ക്രോം എടുത്തിട്ട് അതിന്റെ സെറ്റിംഗ്സില് ‘Desktop Site’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്ത്, നേരത്തെ കോപ്പി ചെയ്ത യൂട്യൂബ് ലിങ്ക് പേസ്റ്റ് ചെയ്ത് വീണ്ടും പ്ലേ ചെയ്താല്‍ ആദ്യത്തെ സ്റ്റെപ് തീര്‍ന്നു.
വെറുതെ വാട്സാപ്പൊന്നെടുത്ത് നോക്കൂ. പാട്ടു നിന്ന് പോയോ? നേരെ നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് നിങ്ങളുടെ പാട്ട് പ്ലേയ് ചെയ്യാവുന്നതേയുള്ളൂ. അപ്പോള്‍, സ്ക്രീന്‍ ലോക്ക് ആക്കിയാലോ. ലോക്ക് സ്ക്രീനില്‍ പാടാനും തയ്യാറായി ഗൂഗിൾ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക