കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരന് മരിച്ചു.
ഹൃദയാഘാതം മൂലമാണ് മരണം. തൃപ്പൂണിത്തുറ ഇരുമ്ബനം സ്വദേശിയായ മുരളീധരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. സാമ്ബിള്‍ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക